തിരുപ്പതി ലഡ്ഡുവിൽ മൃഗ കൊഴുപ്പോ?

പ്രശസ്തമായ തിരുപ്പതി ലഡ്ഡൂവിൻ്റെ നിർമ്മാണത്തിൽ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തു.
റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ നദ്ദ പറഞ്ഞു.
“ഞാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. എഫ്എസ്എസ്എഐ റിപ്പോർട്ട് സമഗ്രമായി പരിശോധിക്കുകയും അതിനുശേഷം നടപടിയെടുക്കുകയും ചെയ്യും,” കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.