ശ്രീലങ്കയിൽ നാളെ തെരഞ്ഞെടുപ്പ്
കൊളംബൊ:
ശ്രീലങ്കയിൽ ശനിയാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. കനത്ത സുരക്ഷയാണ് ലങ്കയിലുടനീളം ഏർപ്പെടുത്തിയിട്ടുള്ളത്.39 പേരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതു്. യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ റനിൽ വിക്രമസിംഗെയ്ക്കാണ് മുൻതൂക്കം.സമാഗി ജന ബാലവേഗയ പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസയും, ലങ്കൻ കമ്യൂണിസ്റ്റ് പാർട്ടിയായ ജനത വി മുക്തി പെരമുനയുടെ നേതാവ് അനുര കുമാര ദിസനായകെയും ഒപ്പത്തിനൊപ്പമുണ്ട്. കടുത്ത മാന്ദ്യത്തെത്തുടർന്നുണ്ടായ പ്രതിസന്ധിക്കും അട്ടിമറികൾക്കും ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണിതു്.