മുദ്രപത്രത്തിനു പകരം ഇ സ്റ്റാമ്പ്

തിരുവനന്തപുരം:
ആധാരങ്ങളുടെ രജിസ്ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുന്നു. 2017 മുതൽ ഒരു ലക്ഷത്തിനു മുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. മുദ്രപ്പത്രത്തിന്റെ അച്ചടിച്ചെലവ് ഒഴിവാക്കാനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാണ് പുതിയ സംവിധാനം.ഇ സ്റ്റാമ്പ് വെണ്ടർമാർ വഴിയാണ് നൽകുക.സൈറ്റ് ലോഗിൻ ചെയ്യാൻ ഇവർക്ക് പാസ് വേർഡ് നൽകും.ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പേരു്,മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം.