രഹസ്യമൊഴിയെടുപ്പ് സെപ്. 23 ന്

കൊല്ലം:
ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ബി രാജേഷ് 23 ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്തിരുന്നു. ക്രിമിനൽ ചട്ടം 164-ാംവകുപ്പ് പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്.അന്വേഷണം തൃപ്തികരമല്ലെന്ന വിധമുള്ള ഇദ്ദേഹത്തിന്റെ പരാമർശം ടി വി ചാനലുകളിൽ വന്നിരുന്നു. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച മൊഴിയെടുത്തത്.പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.