തൃശ്ശൂർപൂരം അലങ്കോലമായതിൽ കമ്മിഷണർക്ക് വീഴ്ച പറ്റി; ബാഹ്യ ഇടപെടലുകളില്ലെന്ന് ADGP റിപ്പോർട്ട്

തിരുവനന്തപുരം:
തൃശൂർ പൂരം അലങ്കോലമായതിൽ എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടലില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണറെ മാത്രം കുറ്റപ്പെടുത്തിയുമാണ് റിപ്പോർട്ട്. പൂരം ഏകോപനത്തിൽ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ച പറ്റിയെന്നും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റിയെന്നും പരിചയക്കുറവ് വീഴ്ചയായെന്നും റിപ്പോർട്ട്.

സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ വിവാദങ്ങൾക്കൊടുവിൽ നീണ്ട 5 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇന്നലെ സീൽ വെച്ച കവറിൽ 600 പേജുള്ള റിപ്പോർട്ട് ഡിജിപിക്ക് മെസഞ്ചർ വഴി സമർപ്പിക്കുകയായിരുന്നു. എന്നാൽ ഡിജിപി ഓഫീസിൽ ഇല്ലാത്തതിനാൽ റിപ്പോര്‍ട്ട് പരിശോധിക്കാനായില്ല. റിപ്പോർട്ടിൽ അന്വേഷണ വിവരങ്ങളും മൊഴികളും ഉൾപ്പെടുന്നുണ്ട്.