അനുര ദിസനായകെ ലങ്കയുടെ പ്രസിഡന്റ്
കൊളംബൊ:
ശ്രീലങ്കയിൽ പുതുചരിത്രം രചിച്ച് ഇടത് നേതാവ് അനുര ദിസനായകെ (55)പ്രസിഡന്റായി. രാജ്യത്താദ്യമായി രണ്ടാം റൗണ്ടിലേക്ക് നീണ്ട വോട്ടെണ്ണലിൽ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ പിന്തള്ളിയാണ് ജനത വിമുക്തി പെരുമന (ജെ വിപി ) നേതാവായ ദിസ നായകെയുടെ വിജയം.ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ദിസനായകെ 42.3% വോട്ടും, പ്രേമദാസ 32.8% വോട്ടും നേടി.ആർക്കും 50% വോട്ട് ലഭിക്കാതെ വന്നതോടെ ദിസനായകയെയും പ്രേമദാസയേയും മാത്രം ഉൾപ്പെടുത്തി രണ്ടാം റൗണ്ട് വോട്ടെണ്ണൽ നടത്തുകയായിരുന്നു. ശ്രീലങ്കയിൽ 2022 ലെ ജനകീയപ്രക്ഷോഭത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ പരമ്പരാഗത കക്ഷികളെ കടപുഴക്കിയായിരുന്നു ജെവിപിയുടെയും ദിസനായകയുടെയും മുന്നേറ്റം. ശ്രീലങ്കയിലെ അനുരാധപുരയിലുള്ള തംബുട്ടെ ഗ്രാമത്തിൽ തൊഴിലാളി ദമ്പതികളുടെ മകനാണ് ദിസനായകെ.