നടൻ സിദ്ധിഖിന് മുൻകൂർ ജാമ്യം കിട്ടുമോ ?ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി നൽകി

നടൻ സിദ്ധിഖിന് ജാമ്യം കിട്ടുമോ ?
ലൈംഗികാതിക്രമക്കേസില്‍ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അതിജീവിത തടസഹർജി നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ധിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. തന്റെ ഭാഗം കൂടി കേൾക്കാതെ ഇടക്കാല ജാമ്യപേക്ഷയിൽ തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ധിഖിനായി തെരച്ചിൽ ഊർജിതം. സിദ്ധിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ധിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു. നടന് സിദ്ധിഖിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.