ശബരിമല: നറുക്കെടുപ്പിന് ഋഷികേശും വൈഷ്ണവിയും

പന്തളം:
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കാൻ ഇത്തവണ പന്തളത്തു നിന്ന് ഋഷികേശും വൈഷ്ണവിയും മല കയറും. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമയുടെയും ഗിരീഷ് വിക്രമിന്റെയും മകനാണ് ഋഷികേശ്.ശബരിമല മേൽശാന്തിയെ ഋഷികേശ് നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയാണ് മാളികപ്പുറം മേൽ ശാന്തിയെ നറുക്കെടുക്കുക. ഒക്ടോബർ 16 ന് കൊട്ടാരം നിർവാഹക സംഘം പ്രതിനിധികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇരുവരും സന്നിധാനത്തേക്ക് യാത്ര തിരിക്കും.