ട്വന്റി 20 മത്സരത്തിൽ സഞ്ജുവിന് റെക്കോർഡ്

ഹൈദരാബാദ്:
റൺമഴ പെയ്ത രാത്രിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം റെക്കോഡിൽ. സഞ്ജു സാംസണും കൂട്ടരും ബാറ്റിൽ വെടിമരുന്ന് നിറച്ചപ്പോൾ ട്വന്റി 20യിൽ ഇന്ത്യയുടെ പുതിയ കാലം പിറന്നു. സൂര്യകുമാർ യാദവിനും ഗൗതം ഗംഭീറിനും കീഴിൽ ഇന്ത്യൻ ടീം സംഹാര രുപീകളായി മാറി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺ. മറുപടിക്കെത്തിയ ബംഗ്ളാദേശ് ഏഴിന് 164 റൺ. പരമ്പര ഇന്ത്യ 3-0 ന് തുത്തുവാരി. 47 പത്തിൽ 111 റണ്ണെടുത്ത സഞ്ജു വായിരുന്നു താരം.