ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ഗാൻദർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഭീകരാക്രമണം ഉണ്ടായത്. വെടിവെയ്പ്പിൽ ഒരു ഡോക്ടറും 6 അതിഥി തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്.
സോനാമാർഗ് മേഖലയിലെ ശ്രീനഗർ ലേ തുരങ്ക നിർമ്മാണത്തിന് എത്തിയ തൊഴിലാളികളെയാണ് ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയത്.വെടിവയ്പ്പിൽ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാനാണ് സാധ്യത. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ സുരക്ഷാ സേന പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. അതേസമയം ജമ്മു കാശ്മിരിലെ ബാരാമുള്ളയിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.