കമൽ ഹാസന് 70 വയസ്

ചെന്നൈ:
ഇലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ.ഇന്ത്യൻ സിനിമയിൽ 64 വർഷം പിന്നിട്ട ബഹുമുഖ പ്രതിഭയായ താരം മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപക നേതാവാണ്. നാലുദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി. 1960ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമലിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് സമർപ്പിച്ച ചിത്രങ്ങളിൽ കൂടുതൽ കമൽ ചിത്രങ്ങളാണ്. കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയൻ.