സൂസി വിൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്
ഫ്ലോറിഡ:
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിന്റെ പ്രചാരണ മാനേജർമാരിൽ ഒരാളായിരുന്ന സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി. കൂടിക്കാഴ്ചകളടക്കം ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രസിഡന്റിനെ സഹായക്കുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്. ട്രംപ് യു എസ് പ്രസിഡന്റായി തിരിച്ചെത്തിയതാടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. 2016ലും 2020 ലും ട്രംപിന്റെ പ്രചാരണ സംഘത്തിൽ സൂസിയുണ്ടായിരുന്നു.