ഓവറോൾ കിരീടം തിരുവനന്തപുരത്തിന്
കൊച്ചി:
ഒളിമ്പിക്സ് മാതൃകയിൽ നടന്ന ആദ്യ കേരള സ്കൂൾ കായികമേളയുടെ ഓവറോൾ കിരീടം തിരുവനന്തപുരത്തിന്. തലസ്ഥാന ജില്ല 227 സ്വർണവും, 150 വെള്ളിയും, 164 വെങ്കലവുമടക്കം 1935 പോയിന്റ് നേടിയാണ് ഇക്കുറി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സ്വന്തമാക്കിയത്. 848 പോയിന്റുനേടി തൃശൂർ രണ്ടാം സ്ഥാനവും, 824 പോയിന്റുനേടി മലപ്പുറം മൂന്നാം സ്ഥാനവും നേടി. 227സ്വർണം, 150 വെള്ളി, 164 വെങ്കലം, 1935 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പും, 144 സ്വർണം, 88 വെള്ളി, 100 വെങ്കലം, 1213 പോയിന്റ് നേടി ഗെയിംസിൽ ഒന്നാമതും,74സ്വർണം, 56 വെള്ളി,60 വെങ്കലം, 654 പോയിന്റ് നേടി അക്വാട്ടിക്സിലും,9 സ്വർണം,6 വെള്ളി,4 വെങ്കലം, 68 പോയിന്റ് നേടി അത്ലറ്റിക്സിലും തിരുവനന്തപുരം ഓവറോൾ കിരീടം ചൂടി.ഇതിൽ ജി വി രാജാ സ്പോർട്സ് സ്കൂളിന്റെ തിരിച്ചു വരവാണ് പ്രധാനം. അടുത്ത വർഷം തിരുവനന്തപുരമാണ് ആതിഥേയർ.