പലസ്തീൻ പ്രസിഡന്റ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

 പലസ്തീൻ പ്രസിഡന്റ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാൻ സിറ്റി:

           പലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അബ്ബാസ് മാർപാപ്പയോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി വെള്ളിയാഴ്ച രാവിലെ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഓരോ തവണയുമുള്ള കൂടിക്കാഴ്ചയും പഴയ സുഹൃത്തിനെ കണ്ടു മുട്ടുന്നതു പോലെയാണ്. ഗാസയിൽ ഇരകളാക്കപ്പെടുന്ന പലസ്തീൻകാരോട് മാർപാപ്പ ഐക്യദാർഢ്യമേകുന്നതിന് നന്ദി പറയുന്നതായും അബ്ബാസ് പറഞ്ഞു. മൂന്നുവർഷത്തിനു ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News