പൊലീസിന്റെ പ്രത്യേക പരിശോധനയിൽ 108 പേർക്കെതിരെ നടപടി
തിരുവനന്തപുരം:
നഗരത്തിൽ പൊലിസ് നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 108 പേരെ പിടികൂടി കേസെടുത്തു. അക്രമങ്ങളും ലഹരിക്കേസും വർധിച്ച സാഹചര്യത്തിൽ 2997ഓളം വാഹനങ്ങളിൽ പരിശോധന നടത്തി സിറ്റി പൊലീസ് 151 കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ലഹരി മരുന്ന് കൈവശം വയ്ക്കൽ,വ്യാജമദ്യം, അനധികൃത മദ്യവിൽപ്പന, എന്നിവയിലും കേസെടുത്തു. സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന്റെ നിർദ്ദേശപ്രകാരമാണ് വെള്ളിയും ശനിയും പരിശോധന നടത്തിയത്.