കോണ്‍ഗ്രസിന് വേണ്ടത് ശരീഅത്ത് നിയമമെന്ന് അമിത് ഷാ

ന്യൂഡൽഹി :
മതേതര രാഷ്‌ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമമാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് (യുസിസി) കൊണ്ടുവരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നത് എന്നും അമിത് ഷാ രാജ്യസഭയില്‍ ആരോപിച്ചു. ഭരണഘടനയുടെ 75-ാം വാർഷികത്തിന്‍റെ ഭാഗമായുള്ള രാജ്യസഭ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ബിജെപി സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കും, കോണ്‍ഗ്രസ് ഇഷ്‌ടപ്പെടുന്നത് മുസ്‌ലിം വ്യക്തി നിയമമാണെന്നും അമിത് ഷാ ആരോപിച്ചു. ‘വ്യത്യസ്‌ത വ്യക്തിനിയമങ്ങളാണെങ്കിലും പൊതു ക്രിമിനൽ കോഡാണ് കോൺഗ്രസ് തെരഞ്ഞെടുത്തത്. ‘നിങ്ങൾക്ക് യഥാർഥത്തിൽ മുസ്‌ലിം വ്യക്തിനിയമം വേണമെങ്കിൽ, അത് പൂർണമായും കൊണ്ടുവരിക. ക്രിമിനൽ നിയമത്തിൽ ശരീഅത്ത് എന്തുകൊണ്ട് ബാധകമല്ല? മോഷണം നടത്തുന്ന ഒരാളുടെ കൈ വെട്ടുമോ?’ എന്നും അമിത് ഷാ ചോദിച്ചു.