ഗോവയ്ക്ക് വീണ്ടും തോൽവി
ഹൈദരാബാദ്:
സന്തോഷ് ട്രോഫി ഫുട്ബോളിൽ നിലവിലെ റണ്ണറപ്പായ ഗോവയ്ക്ക് വീണ്ടും തോൽവി.പുത്തൻ ശക്തികളായ ഒഡിഷയോട് രണ്ട് ഗോളിന് ഗോവ കീഴടങ്ങി.ഇതോടെ മുൻ ചാമ്പ്യൻമാരുടെ ക്വാർട്ടർ പ്രതീക്ഷ ആശങ്കയിലായി.ആദ്യ കളിയിൽ കേരളത്തോടും തോറ്റിരുന്നു. ഒഡിഷയ്ക്കായി രാഹുൽ മുഖിയും കാർത്തിക് ഹന്ദലും ഗോളടിച്ചു. ഗ്രൂപ്പ് ബിയിൽ പോയിന്റില്ലാതെ അവസാന സ്ഥാനത്താണ് ഗോവ. മറ്റൊരു മത്സരത്തിൽ തമിഴ് നാടിനെ 2-0 ന് മറികടന്ന് ഡൽഹി തുടർച്ചയായ രണ്ടാം ജയം കുറിച്ചു.