കെഎസ്ആർടിസിയ്ക്ക് റെക്കോഡ് വരുമാനം
തിരുവനന്തപുരം:
കെഎസ്ആർടിസിയുടെ ദിനവരുമാനം സർവ കാല റെക്കോഡിലേക്ക്. ശബരിമല സ്പെഷ്യൽ സർവീസിനൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയതും കൃത്യമായ ആസൂത്രണവുമാണ് വരുമാനം കൂട്ടാൻ സഹായിച്ചത്. തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂർ സർവീസുകൾക്ക് യാത്രക്കാരേറിയതും നേട്ടമായി. ദിനംപ്രതി 9.5 കോടി രൂപയാണ് കളക്ഷൻ. വരുമാന വർധനയ്ക്കായി പ്രയത്നിച്ച ജീവനക്കാരെയും, സൂപ്പർവൈസർ മാരെയും, ഓഫീസർമാരെയും ഗതാഗത മന്ത്രിയും സിഎംഡിയും അഭിനന്ദിച്ചു.