വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം
തിരുവനന്തപുരം:
രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തിന് അനുവദിച്ച 500 മെഗാവാട്ട് അവർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബസ്) 2026 ൽ കാസർകോട് മൈലാട്ടിയിൽ പ്രവർത്തനം ആരംഭിക്കും. ടെൻഡൻ ഫെബ്രുവരി ഏഴിന് തുറക്കും. 15 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്നതാണ് ‘ബസ് ‘. ഇതിലൂടെ രാജ്യത്താകെയുള്ള ഗ്രിഡിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. രാത്രി ആവശ്യത്തിനായി 3000 – 5000 മെഗാവാട്ട് വരെ സംഭരണശേഷിയുള്ള എനർജി സിസ്റ്റം ആവശ്യമാണ്.