വിരമിച്ചശേഷം ഹിമാലയത്തിൽ ധ്യാനമിരിക്കുമെന്ന് രാജീവ് കുമാർ
ന്യൂഡൽഹി:
ഫെബ്രുവരിയിൽ വിരമിച്ചശേഷം നാലഞ്ച്മാസം ഹിമാലയത്തിൽ ധ്യാനമിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തുടർന്ന് ഗ്രാമങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബീഹാർ – ജാർഖണ്ഡ് 1984 ബാച്ച് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2022 മെയ് പതിനഞ്ചിനാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, 2022 ലെ ഹിമാചൽപ്രദേശ്, ഗുജറാത്ത്, 2023 ലെ ത്രിപുര, നാഗാലാൻഡ്, മേഘാലയ,ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, തെലുങ്കാന തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും നേതൃത്വം നൽകി.