ഓഹരിത്തട്ടിപ്പിൽ മുൻ ജഡ്ജിക്ക് നഷ്ടപ്പെട്ടത് 90 ലക്ഷം

തൃപ്പൂണിത്തുറ:
ഓൺലൈൻ ഓഹരിത്തട്ടിപ്പിൽ ഹൈക്കോടതി മുൻ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.തൃപ്പൂണിത്തുറ എരൂർ അമൃതലൈൻ സ്വപ്നത്തിൽ ശശിധരൻ നമ്പ്യാർക്കാണ് പണം നഷ്ടമായത്. ജഡ്ജിയുടെ പരാതിയിൽ അയന ജോസഫ്, വർഷ സിങ് എന്നിവർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചനയ്ക്കും ഐ ടി ആക്ടപ്രകാരവുമാണ് കേസ്. ദുബായിലും ഉത്തരേന്ത്യയിലുമുള്ള പതിനെട്ടോളം അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ലാഭവിഹിതമോ വാങ്ങിയ പണമോ ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News