ജാപ്പാനീസ് ഐടി സംഘം ടെക്നോപാർക്കിൽ
കഴക്കൂട്ടം:
ജാപ്പാനീസ് ഐടി സ്ഥാപനമായ ഗ്രോത്ത് എക്സ് പാർട്ണേഴ്സ് ടെക്നോ പാർക്കിലേക്ക്.ഇതിന്റെ ഭാഗമായി കമ്പനി ഡയറക്ടർ കെന്റാരോ കസായി, ബിസിനസ് സ്ട്രാറ്റജി ഓഫീസർ കസുഹിരോ വാഡ എന്നിവരുടെ സംഘം ടെക്നോപാർക്ക് സന്ദർശിച്ചു. സിഇഒ സഞ്ജീവ് നായരുമായി സംവദിച്ചു. ടെക്നോപാർക്ക് മാർക്കറ്റിങ് ആൻഡ് കസ്റ്റമർ റിലേഷൻ ഷിപ്പ് ഡിജിഎം വസന്ത് വരദ, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ ജോർജ് ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.