ദേശീയ ഗെയിംസ് ജേതാക്കൾക്ക് സ്വീകരണം
വെഞ്ഞാറമൂട്:
ദേശീയ ഗെയിംസിൽ ജേതാക്കളായ കേരള വനിത, പുരുഷ വാട്ടർ പോളോ ടീമംഗങ്ങൾക്കും, പരിശീലകർക്കും,ടീം മാനേജർമാർക്കും കേരള അക്വാട്ടിക് അസോസിയേഷൻ സ്വീകരണം നൽകി. വനിതാ വിഭാഗത്തിൽ സ്വർണവും, പുരുഷവിഭാഗത്തിൽ വെങ്കലവും നേടിയാണ് ഇവർ മിന്നും താരമായത്. വിനോദ്, അനിൽ കുമാർ എന്നിവരായിരുന്നു പരിശീലകർ. ഷിനി മോളും അനീഷുമായിരുന്നു ടീം മാനേജർമാർ. സ്വീകരണ യോഗം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായി