കോംഗോയിൽ 150 വനിതാ തടവുകാരെ ചുട്ടു കൊന്നു
കിൻഷാസ:
കിഴക്കൻ കോംഗോയിലെ ഗോമയിൽ ജയിൽ തകർത്ത് രക്ഷപ്പെട്ട പുഷതടവുകാർ 150 സ്ത്രീ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിച്ച് കൊലപ്പെടുത്തിയെന്ന് യുഎൻ റിപ്പോർട്ട്. മുസെൻസി സെൻട്രൽ ജയിലിൽനിന്ന് നാലായിരത്തിലധികം തടവുകാർ രക്ഷപ്പെട്ടതായാണ് കണക്ക്. ഇവർ വനിതാജയിലിൽ കടന്ന് കയറി അതിക്രമം കാട്ടി. കൂട്ട ബലാത്സംഗത്തിനു ശേഷം ജയിലിന് തീവച്ചതോടെയാണ് സ്ത്രീ തടവുകാർ കൊല്ലപ്പെട്ടത്. 13 സ്ത്രീകൾ തീയിൽ നിന്ന് രക്ഷപ്പെട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രതിനിധി സെയ്ഫ് മഗാങ്കോ അറിയിച്ചു. കൂട്ടക്കൊല കോംഗോ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.