കേരള മാരത്തൺ ഇന്ന്

കഴക്കൂട്ടം:
ലഹരി രഹിത കേരളം എന്ന സന്ദേശമുയർത്തി ഞായാറാഴ്ച ടെക്‌നോപാർക്കിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ജിടെക് മാരത്തണിൽ 7500 ലധികംപേർ പങ്കെടുക്കും. സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനെ പിന്തുണയ്ക്കുന്നതിനും ലഹരി വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിനും വേണ്ടി ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്(ജീടെക്)|ആണ് പരിപാടി സംഘടിപ്പിക്കുന്നതു്. മാരത്തൺ പുലർച്ചെ 4.30 ന് കഴക്കൂട്ടം ടെക്നോപാർക്ക് ഫേസ് മൂന്നിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 9.30 ന് ടെക്നോപാർക്കിൽ അവസാനിക്കും. മന്ത്രി വി അബ്ദുറഹിമാൻ ഫ്ളാഗ് ഓഫ് ചെയ്യും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News