ശബരിമല നട നാളെ തുറക്കും
ശബരിമല:
കുംഭമാസ പൂജകൾക്കായി ശബരിമലനട ബുധനാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്ര നടയും തുറക്കുന്നതാണ്. നട തുറന്ന ദിവസം പ്രത്യേകം പൂജകളില്ല. വെർച്വൽ ക്യൂ മുഖേനയാണ് ദർശനം. 17 ന് രാത്രി പത്തിന് നട അടയ്ക്കും.