തൊഴിലാളികൾ കാണാമറയത്ത്
ഹൈദരാബാദ്:
തെലങ്കാന നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ എട്ടു തൊഴിലാളികളെയും അഞ്ചു ദിവസമായിട്ടും രക്ഷപ്പെടുത്താനായില്ല. 200 ടൺ മണ്ണും ചെളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്.രക്ഷാപ്രവർത്തകർക്ക് ഇതുവരെ തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. തുരങ്ക നിർമാണത്തിൽ വിദഗ്ദരായ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ യും സേവനം തേടിയിട്ടുണ്ട്.രണ്ട് എഞ്ചിനീയർമാരും,രണ്ട് മെഷീൻ ഓപ്പറേറ്റർമാരും, നാല് തൊഴിലാളികളുമാണ് കുടുങ്ങിയത്.