വിദേശ ജയിലുകളിൽ 51ഇന്ത്യാക്കാർ
മനാമ:
വിദേശ ജയിലുകളിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നത് 51ഇന്ത്യാക്കാർ. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിൽ. അതിൽത്തന്നെ യുഎഇയിലാണ് ഏറ്റവും കൂടുതൽ, 26 പേർ. ഫെബ്രുവരി 13 ന് കേന്ദ്ര വിദേശമന്ത്രി കീർത്തിവർധൻ സിങ് പാർലമെന്റിൽ നൽകിയ മറുപടിപ്രകാരം സൗദിയിൽ 12 ഇന്ത്യാക്കാരും കുവൈത്തിൽ മൂന്നുപേരും ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. യെമനിൽ വധശിക്ഷയ്ക്ക് വിധി യ്ക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ദിയാധനം സ്വീകരിച്ച് മാപ്പ് നൽകിയിട്ടും വധക്കേസിൽ തീരുമാനമാകാതെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം എന്നിവരുടെ മോചനത്തിന് ശ്രമം നടക്കുകയാണ്.