വീടുകളിലെ അതിക്രമങ്ങൾ കടുത്ത വെല്ലുവിളി

തിരുവനന്തപുരം:
കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം, സുരക്ഷിത സമൂഹം . സംവാദം എഡിജിപി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ നടന്ന 65 കൊലപാതകങ്ങളിൽ 70 മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. അതിൽ അമ്പതും പൊലിഞ്ഞത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകൾക്കുള്ളിലെ അതിക്രമങ്ങൾ തടയുക പുതിയ വെല്ലുവിളിയാണെന്നും എഡിജിപി കൂട്ടിച്ചേർത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. വി സുനിൽ രാജ് വിഷയാവതരണം നടത്തി.