നേരിട്ട് അയ്യപ്പദർശനം ഇന്നുമുതൽ

പത്തനംതിട്ട:
മീനമാസ പൂജകൾക്കായി ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച പുലർച്ചെ അഞ്ചിന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10 ന് നട അടയ്ക്കും. വെർച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താം. ശബരിമലയിൽ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദർശനം നടത്താവുന്ന രീതി വെള്ളിയാഴ്ച മുതൽ നടപ്പാകും. ഫ്ളൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ഇരു വശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം.ഇതിനാവശ്യമായ നിർമാണം പൂർത്തിയായി.ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം. 15 മീറ്ററുള്ള പുതിയ ക്യൂവിൽ കുറഞ്ഞത് 30 സെക്കന്റ് തൊഴുത് സഗമമായി നടന്നു നീങ്ങാനാകുമെന്നാണ് ദേവസ്വം ബോർഡ് കണക്കുകൂട്ടുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News