വിനോദ്കുമാർ ശുക്ലയ്ക്ക് ജ്ഞാനപീഠം
ന്യൂഡൽഹി:
59-ാമത് ജ്ഞാനപീഠം പ്രമുഖ ഹിന്ദി എഴുത്തുകാരൻ വിനോദ്കുമാർ ശുക്ലയ്ക്ക്.പരമോന്നത സാഹിത്യ പുരസ്കാരം നേടുന്ന ആദ്യ ഛത്തീസ്ഗഡ്കാരനും 12-ാമത് ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്.11 ലക്ഷം രൂപയും സരസ്വതി വെങ്കലശില്പവുമാണ് പുരസ്കാരം. ഹിന്ദി സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള വിനോദ് ശുക്ല സവിശേഷ രചനാ രീതിയുടെ ഉടമയാണെന്ന് സാഹിത്യകാരി പ്രതിഭാ റായ് നേതൃത്വം നൽകിയ പുരസ്കാര നിർണയ സമിതി വിലയിരുത്തി. കവി പ്രഭാവർമ്മയും സമിതിയിൽ അംഗമായിരുന്നു 1979 ൽ പുറത്തിറങ്ങിയ ” നൗകർകി കമ്മീസ്” വിനോദ്കുമാർ ശുക്ലയുടെ പ്രശസ്ത നോവലാണ്.