റഷ്യ – ഉക്രയ്ൻ ചർച്ച 15 ന്
മോസ്കോ:
തുർക്കിയിലെ ഇസ്താംബൂളിൽ 15 ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും,ഉക്രയ്ൻ പ്രസിഡന്റ് സെലൻസ്കിയും കൂടിക്കാഴ്ച നടത്തും. 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് തയ്യാറാണെന്ന് ഉക്രെയ്ൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. സമാധാനശ്രമത്തെ സ്വാഗതം ചെയുന്നുവെന്നും റഷ്യ തിങ്കളാഴ്ച മുതൽ തന്നെ വെടിനിർത്തലിന് തയ്യാറാകുമെന്നുമാണ് പ്രതീക്ഷയെന്നും സെലൻസ്കി പറഞ്ഞു. വെടിനിർത്തൽ കരാറിന് രൂപം നൽകാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, പോളണ്ട് രാഷ്ട്രത്തലവൻമാർ ശനിയാഴ്ച ഉക്രയ്നിൽ എത്തിയിരുന്നു.