ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ട :പ്രധാനമന്ത്രി

ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹ:
ആണവായുധം കാട്ടിയുള്ള ഭീഷണി ഇനി വേണ്ടെന്നും തീവ്രവാദവും വാണിജ്യവും ഒരുമിച്ച് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുനദീജല കരാർ റദ്ദാക്കിയത് പുനരാലോചിക്കില്ലെന്ന സൂചന നൽകി പ്രധാനമന്ത്രി, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും വ്യക്തമാക്കി. ഇന്ത്യ– പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി ചർച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ പൂർണമായി നിർത്തിയിട്ടില്ലെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഇപ്പോഴത്തേത് അർധവിരാമം മാത്രമാണെന്നും പറഞ്ഞു. പുതിയ കാലത്തെ യുദ്ധമുറയിൽ ഇന്ത്യ ആധിപത്യം തെളിയിച്ചു. ഏതുതരത്തിലുള്ള ഭീകരവാദത്തിനും ഇനി കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.