ഓപ്പറേഷൻ സിന്ദൂരിനെ അനുസ്മരിച്ച് ബൈക്ക് റാലി
തിരുവനന്തപുരം:
ഓപ്പറേഷൻ സിന്ദൂരിലെ സായുധ സേനയുടെ മികച്ച പ്രകടനത്തെ അനുസ്മരിക്കാൻ വിമുക്ത ഭടൻമാരുടെ സംഘടനയായ സാപ്റ്റ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുംമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. പാങ്ങോട് സൈനികകേന്ദ്രത്തിലെ ഗർവാൾ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസർ കേണൽ ദൽജിത് ധില്ലൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സാപ്റ്റ പ്രസിഡന്റ് സുബേദാർ മേജർ കെ എസ് അശോക് കുമാർ,സെക്രട്ടറി പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 മുൻസൈനികർ 40 ബൈക്കിലായി റാലിയിൽ പങ്കെടുത്തു.