വ്യാജവൈദ്യൻമാർ 11 പേർ
തിരുവനന്തപുരം:
ആയൂർവേദ വൈദ്യൻമാരെന്ന പേരിൽ സംസ്ഥാനത്ത് 11 പേർ വ്യാജചികിത്സ നടത്തുന്നതായി കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ.ഇവരുടെ പേരും സ്ഥാപനങ്ങളുടെ വിവരവുമടക്കം കൗൺസിൽ പുറത്തുവിട്ടു. അംഗീകൃത യോഗ്യതയോ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇവരെ പ്രത്യേക പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം ഒന്ന്,ആലപ്പുഴ രണ്ട്, വയനാട് മൂന്ന്, കണ്ണൂർ ഒന്ന്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് വ്യാജൻമാരുടെ എണ്ണം.