സേവനങ്ങൾക്ക് ഒറ്റ പിൻ നമ്പർ
തിരുവനന്തപുരം:
വീടുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഏകീകൃത നമ്പർ (ഡിജി ഡോർ പിൻ) നടപ്പാക്കാൻ പദ്ധതിയുമായി ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം ). നിലവിൽ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് വ്യത്യസ്ത ഉപഭോക്‌തൃ നമ്പറാണ്. വീടിന് ഒരു ഡിജി ഡോർ പിൻ നമ്പർ നൽകി എല്ലാ സേവനങ്ങളും ഈ നമ്പറിൽ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇക്കാര്യം ചർച്ച ചെയ്യാൻ ഐകെഎം അധികൃതർ തിങ്കളാഴ്ച യോഗം ചേർന്നു. അടുത്ത ദിവസം പദ്ധതി നിർദ്ദേശം സർക്കാരിന് സമർപ്പിക്കുമെന്ന് ഐ ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സന്തോഷ് ബാബു പറഞ്ഞു. വീടിന് ഡിജി ഡോർ പിൻ നമ്പർ നൽകിയാൽ വാർഡ് പുനർവിഭജനം നടന്നാലും വീട്ടുനമ്പർ മാറില്ല. ക്യുആർ കോഡ് സ്കാൻ ചെയ്താൽ വീടിന്റെ ലൊക്കേഷൻ അറിയാം.