വി എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത് : പി വി അൻവർ

 വി എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത് : പി വി അൻവർ

പിണറായിയെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ

തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പി.വി അൻവർ. വി. എസ് അച്ഛ്യുദാനന്ദനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രി ആയതെന്നാണ് പി.വി അൻവർ വിമർശിച്ചത്. മലപ്പുറം ജില്ലയെ മുഴുവനായും പിണറായി വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണെന്നാണ് പി.വി അൻവറിന്റെ വാദം.

ഫയൽ ചിത്രം: പി വി അൻവറും പിണറായി വിജയനും

അധികാരത്തിലെത്തിയതിന് പിന്നാലെ അന്ന് നൽകിയ വാ​ഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെയായിരുന്നു പിണറായിക്ക് പിന്തുണ നൽകിയത്. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അൻവർ പറഞ്ഞു.വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ കൂട്ടിച്ചേർത്തു.

.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News