ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ പാല മായ ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ താഴ്വരയെ ഇന്ത്യൻ റെയിൽവെയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള ലൈനിലെ (272 കി.മി.) എൻജിനിയറിങ് വിസ്മയം ശരിക്കും ലോകത്തെ തന്നെ വിസ്മയിപ്പിക്കും. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പടുത്തുയര്‍ത്തിയ ചെനാബ് പാലവും അന്‍ജിപാലവും എഞ്ചിനീയറിങ്ങിന്റെ വിസ്മയങ്ങളാണ്. 359 മീറ്റര്‍ ഉയരത്തില്‍ നിന്ന് നോക്കിയാല്‍ ചെനാബ് നദി വെള്ളിനൂലുപോലെ ഒഴുകുന്നത് കാണാം. 1.10 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.