സൗരോർജ വേലി നിർമ്മാണം പൂർത്തിയായി

തിരുവനന്തപുരം:
വന്യമൃഗശല്യം നേരിടാൻ കിഫ്ബി സഹായത്തോടെ സർക്കാർ നിർമ്മിക്കുന്ന സൗരോർജ വേലി നിർമ്മാണം പൂർത്തിയായി. തിരുവനന്തപുരം, തെന്മല, പുനലൂർ, മണ്ണാർക്കാട്, പാലക്കാട് എന്നിവിടങ്ങളിലാണ് വേലി നിർമ്മിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചത്. 1.51 കോടി രൂപ ചെലവിൽ 95 കിലോമീറ്റർ ദൈർഘ്യമുള്ള സൗരോർജ വേലി നിർമ്മാണമാണ് പദ്ധതി. ഇതിൽ 94.22 കിലോമീറ്റർ പൂർത്തിയായി. വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ലക്ഷ്യമിട്ടത് 10 കിലോമീറ്റർ റെയിൽ ഫെൻസിങ് ആണ്. കേന്ദ്ര നിയമമാണ് തടസ്സമെങ്കിലും സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ നിന്ന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് സർക്കാർ.