തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം:
തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണ്ണന്തല മുക്കോലക്കലിൽ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
കട്ടിലിന് താഴെക്കിടക്കുന്ന നിലയിൽ മാതാപിതാക്കളാണ് ഷെഫീനയെകാണുന്നത്. സംശയം തോന്നി ഉടൻ തന്നെ മണ്ണന്തല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമണ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.