ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര ആംരംഭിച്ചു

ഫ്ലോറിഡ:
ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര ഇന്ന് (ജൂണ്‍ 25). ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:01നാണ് ദൗത്യം ആരംഭിക്കുകയെന്ന് നാസ അറിയിച്ചു. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര തിരിക്കുക.
ഇന്ന് യാത്ര തിരിച്ച് ജൂണ്‍ 26ന് വൈകുന്നേരം 4.30ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയിലെത്തും. 14 ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ശുഭാംശു ശുക്ലയ്ക്കൊപ്പം മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറി സ്വദേശി ടിബോര്‍ കാപു എന്നിവരാണുള്ളത്. സംഘം മെയ് 25 മുതല്‍ ക്വാറന്റീനിലാണ്.
നേരത്തെ നടത്താന്‍ തീരുമാനിച്ച ദൗത്യം ആറ് തവണയാണ് മാറ്റിവച്ചത്. പ്രതികൂല കാലാവസ്ഥ അടക്കം തീയതി മാറ്റുന്നതിന് കാരണമായി. മെയ് 29 നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്.