രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി :
രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വർധന. അതേസമയം എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ വർധിക്കും.
സബർബൻ ട്രെയിനുകളുടെ കാര്യത്തിൽ 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് ടിക്കറ്റിന് നിരക്കിൽ മാറ്റമുണ്ടാകില്ല. എന്നാൽ 500 കിലോമീറ്ററിന് മുകളിലുള്ള സെക്കൻഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു കിലോമീറ്ററിന് അര പൈസ വർധിപ്പിച്ചിട്ടുണ്ട്. സീസണൽ ടിക്കറ്റുകള്‍ക്കും വർധനവ് ബാധകമായിരിക്കില്ല.
ഓർഡിനറി സെക്കൻഡ് ക്ലാസ് യാത്രാ നിരക്ക് 500 കിലോമീറ്റർ വരെ മാറ്റമില്ലാതെ തുടരും. എന്നാൽ 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും 1501 മുതൽ 2500 കിലോമീറ്റർ വരെ 10 രൂപയും 2501 മുതൽ 3000 കിലോമീറ്റർ വരെ 15 രൂപയും നൽകേണ്ടിവരും.