നേപ്പാളിൽ വ്യാപകമായ അക്രമ സംഭവങ്ങൾ; ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു

കാഠ്മണ്ഡു:
നേപ്പാളിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ അക്രമത്തിൽ 19 പേർ കൊല്ലപ്പെട്ടതിന് നിമിഷങ്ങൾക്ക് ശേഷം, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ലേഖക് തിങ്കളാഴ്ച വൈകുന്നേരം തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു.
അടിയന്തര മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് ലേഖക് രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ധാർമ്മികതയുടെ പേരിൽ താൻ സ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന് നേപ്പാളി കോൺഗ്രസ് യോഗത്തിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരായ പ്രതിഷേധങ്ങളിൽ നേപ്പാളിലുടനീളം കുറഞ്ഞത് 19 പേരുടെ ജീവൻ അപഹരിച്ച രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസത്തിന് ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ രാജി. രാജ്യവ്യാപകമായ പ്രതിഷേധത്തിൽ കാഠ്മണ്ഡുവിൽ മാത്രം 17 പേർ മരിച്ചു, സൺസാരി ജില്ലയിലെ ഇറ്റഹാരി നഗരത്തിൽ രണ്ട് പേർ മരിച്ചു.