അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു

കോഴിക്കോട്:
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഷാജിക്ക് രോഗം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസത്തിനിടെ ആറു പേരാണ് രോഗബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ആളുകള്‍ക്ക് മറ്റ് പല രോഗങ്ങളുമുള്ളതിനാല്‍ ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.