RSS നെതിരെ രൂക്ഷ വിമർശനവുമായി പിണറായി

 RSS നെതിരെ രൂക്ഷ വിമർശനവുമായി പിണറായി

കണ്ണൂര്‍:

ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്നും അതുകൊണ്ട് ശബരിമലയില്‍ ആര്‍എസ്എസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാവര്‍ക്ക് പ്രാധാന്യമുള്ളത് സംഘപരിവാറിനെ ചൊടിപ്പിക്കുകയാണ്. വാവരെ കൊള്ളാത്തവനായി ചിത്രീകരിക്കാനാണ് ശ്രമം. അയ്യപ്പവിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.മുഖ്യമന്ത്രി പിണറായി വിജയൻകേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ഇഷ്ടമുള്ള ആഹാരം കഴിക്കാം. ബിജെപിക്ക് വോട്ട് നല്‍കിയാല്‍ ആ ഓരോ വോട്ടും കേരള തനിമയെ തകര്‍ക്കും. ആര്‍ എസ്എസിന് കേരളത്തില്‍ സ്വാധീനമില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇടപെടാന്‍ കഴിയാത്തത്. ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും. ആര്‍എസ്എസിന് താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.2011ല്‍ യുഡിഎഫ് അധികാരത്തിലെത്തിയത് തകര്‍ന്ന ഭരണത്തിലേക്ക് ആയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭിവൃദ്ധിപ്പെടുത്തിയ ഭരണത്തിലേക്കായിരുന്നു യുഡിഎഫ് കാലെടുത്തുവെച്ചത്. അഞ്ച് വര്‍ഷം കൊണ്ട് യുഡിഎഫ് എല്ലാം തകര്‍ത്തുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.advertisementബന്ധപ്പെട്ട വാർത്തകൾഎൻഎസ്എസ് പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി; എത്തിയത് 19 വിവാഹങ്ങൾ ഒഴിവാക്കിയിട്ടെന്ന് എംഎൽഎസൗദി അറേബ്യയിൽ കഫാല സമ്പ്രദായം നിർത്തിയത് തൊഴിലാളികളെ എങ്ങനെയാണ് ബാധിക്കുന്നത്രാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണംകൊല്ലത്ത് മരുതിമലയിൽ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചുഅമേരിക്കയെ കവച്ചുവെയ്ക്കുന്ന ആരോഗ്യരംഗമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് അമേരിക്കയില്‍ 5.6 ശതമാനമാണ്. കേരളത്തില്‍ ശിശുമരണ നിരക്ക് 5 ശതമാനമാണ്. തുടര്‍ ഭരണം വികസനത്തിന് വഴിവെച്ചു. ജനുവരിയില്‍ ദേശീയപാതയുടെ ഉദ്ഘാടനം നടക്കാന്‍ പോകുകയാണ്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News