‘ഇരുൾകീറി വന്ന സൂര്യൻ – അയ്യങ്കാളി’ കാവ്യപുസ്തകം പ്രകാശനം ചെയ്തു; മന്ത്രി ഒ.ആർ. കേളു നിർവ്വഹിച്ചു
ശിവാസ് വാഴമുട്ടം രചിച്ച ‘ഇരുൾകീറി വന്ന സൂര്യൻ – അയ്യങ്കാളി’ എന്ന കാവ്യപുസ്തകം മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്യുന്നു .
തിരുവനന്തപുരം:
ശിവാസ് വാഴമുട്ടം രചിച്ച മഹാത്മാ അയ്യങ്കാളിയുടെ കാവ്യാത്മക ജീവചരിത്രമായ ‘ഇരുൾകീറി വന്ന സൂര്യൻ – അയ്യങ്കാളി’ എന്ന കാവ്യപുസ്തകം പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പ്രകാശനം ചെയ്തു.
ജോയിന്റ് കൗൺസിൽ എം.എൻ.വി.ജി. അടിയോടി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ.എം.ചന്ദ്രബാബു അധ്യക്ഷനായിരുന്നു. പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു പുസ്തകം ഏറ്റുവാങ്ങി. കവി വിനോദ് വൈശാഖി പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി അവതരിപ്പിച്ചു. മാസ്റ്റർ എസ്.ആർ. അഭിനവ് സമാരംഭഗാനം ആലപിച്ചു.
അഡ്വ. എൻ.വിജയകുമാർ, മഹേഷ് മാണിക്കം, പനത്തുറ ബൈജു, ഡോ. വാഴമുട്ടം ബി.ചന്ദ്രബാബു, ഒ.പി. വിശ്വനാഥൻ, എം.എം. ജിഹാദ്, പാച്ചല്ലൂർ ഡി. ജയൻ, നിധി.കെ. പാച്ചല്ലൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഗ്രന്ഥകാരനായ ശിവാസ് വാഴമുട്ടം സമ്മേളനത്തിന് നന്ദി അറിയിച്ച് മറുപടി പ്രസംഗം നടത്തി.


