“പ്രണയത്തിൻ്റെ രസതന്ത്രം”
പുരുഷൻമാർക്ക് പ്രണയിക്കാനറിയില്ല എന്ന കെ ആർ മീരയുടെ പരാമർശം ജൈവശാസ്ത്രത്തെയും മനശ്ശാസ്ത്രത്തെയും അവഗണിക്കുന്നു .പ്രണയം എന്നത് ലിംഗപരമായ ഒന്നല്ല.
പുരുഷനോ സ്ത്രീയോ ആയാലും, ഡോപ്പാമിൻ, ഓക്സിറ്റോസിൻ, സെറോട്ടോണിൻ എന്നിവയുടെ രഹിതങ്ങൾ പ്രണയാനുഭവത്തിൽ നിർണായകമാണ്.
പ്രണയം ഒരു ബയോളജിക്കൽ, ഇമോഷണൽ ഫിനോമിനയാണ്. ജൈവമായി പുരുഷന്മാർക്കും പ്രണയിക്കാനുള്ള ത്വരത ഉള്ളവരാണ് എന്നാൽ പുരുഷന്മാരുടെ വികാരപ്രകടനം വ്യത്യസ്തമാണ്
അവർ പ്രണയിക്കാത്തവർ അല്ല,
വ്യക്തമായി പ്രകടിപ്പിക്കാത്തവരാണ്.
പുരുഷൻമാർ വികാരം ഒളിപ്പിച്ചേക്കാം; അതു പ്രണയിക്കാനറിയില്ല എന്നർത്ഥമല്ല. സാമൂഹിക conditioning ന്റെ ഫലമാണ് അത്.
പ്രണയത്തിന്റെ രൂപങ്ങൾ വ്യത്യസ്തമാണ്
സ്ത്രീകൾ തീക്ഷ്ണമായി, സാക്ഷാൽകരിച്ച്, ഏറ്റുപറഞ്ഞ് പ്രണയം കാണിക്കാറുണ്ടെങ്കിൽ,
പുരുഷന്മാർ , സംരക്ഷണത്തിലൂടെ, വിശ്വാസത്തിലൂടെ, പ്രണയം പ്രകടിപ്പിക്കാറുണ്ട്.
ഉത്തരത്തിലുള്ള രീതികളുടെ വ്യത്യാസം പ്രണയശൂന്യതയായി കാണുന്നത് അറിവില്ലായ്മയാണ്
പുരുഷന്മാർ long-term bonding ന് കൂടുതൽ emotionally invested ആണെന്ന് studies പറയുന്നു. സ്ത്രീകളെ പോലെ ഹോർമോൺ മാറുന്നതിനനുസരിച്ച് സ്വഭാവം മാറുന്നവരല്ല
പുരുഷന്മാർക്ക് പ്രണയിക്കാൻ ആകില്ല’ എന്നതു ഒരേ സമയം പുരുഷവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്
ഇതു toxic stereotype ആയ ഒരു വ്യക്തിയിൽ നിന്നുള്ള അഭിപ്രായമായിട്ടേ കാണാൻ കഴിയൂ
പുരുഷന്മാരുടെ പ്രണയഭാവങ്ങളെ അവഗണിക്കുകയും സ്ത്രീ മനോഭാവത്തിനനുസരിച്ച് പ്രകടിപ്പിക്കണം എന്ന് പറയുന്നത്
സ്ത്രീകളുടെ പ്രണയ ശേഷിയെ തന്നെ തെറ്റായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം ആണ്.
പ്രണയം ഒരു മനുഷ്യാനുഭവം ആണ് ലിംഗാനുഭവമല്ല ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും അത് അനുഭവിക്കാവുന്ന ഒന്നാണ്
ലിംഗത്തെ അതിർത്തിയാക്കുന്ന പ്രസ്താവനകൾ വെറുതേ പബ്ലിസിറ്റിക്ക് മാത്രം ഉണ്ടാക്കുന്ന ഒന്നാണ്, ഒരു emotional reasoning fallacy മാത്രം.

