ബിഎൽഒ അനീഷ് ജോർജിന്റെ മരണം: പ്രതിഷേധം ആളിക്കത്തുന്നു; ഇന്ന് സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്കരണം
കണ്ണൂർ: ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) അനീഷ് ജോർജിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും.
സമര പരിപാടികൾ
- രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും.
- സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗൺസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
