അമ്പലംകുന്ന്-റോഡുവിള റോഡിൽ ഗതാഗത നിയന്ത്രണം; ടാറിംഗ് ജോലികൾ ഡിസംബർ 13-ന് തുടങ്ങും
റിപ്പോർട്ട് : ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം:
അമ്പലംകുന്ന്-റോഡുവിള റോഡിൽ ഡിസംബർ 13, വെള്ളിയാഴ്ച മുതൽ ടാറിംഗ് ജോലികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.ആർ.എഫ്.ബി.പി.എം.യു, എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, റോഡ് നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും. റോഡുവിള ഭാഗത്ത് നിന്ന് അമ്പലംകുന്നിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ഓയൂർ – പൂയപ്പള്ളി റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് കെ.ആർ.എഫ്.ബി.പി.എം.യു അഭ്യർത്ഥിച്ചു.
