അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ

 അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടേഷൻ

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വ മിഷനിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവരുമായ ജീവനക്കാരിൽനിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ ഓഫിസുകളിൽ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ ഇ സി) തസ്തികയിൽ നിലനിൽക്കുന്ന ഓരോ ഒഴിവുകളിലെക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷിക്കുന്നവർ 39,300-83,000 ശമ്പള സ്‌കെയിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും വിവരവിജ്ഞന വ്യാപന മേഖലയിൽ താല്പര്യം ഉള്ളവരും ആയിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജേണലിസത്തിൽ ബിരുദം /ബിരുദാനന്തര ബിരുദം / ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം / എം.എസ്.ഡബ്ല്യു എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം മാർച്ച് 10ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വ മിഷൻ, റവന്യൂ കോംപ്ലക്‌സ്, നാലാം നില, പബ്ലിക് ഓഫിസ് സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന മേൽവിലാസത്തിൽ ലഭ്യമാകും വിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷകർ ഫോൺ നമ്പർ, മെയിൽ ഐഡി എന്നിവ കൂടി ചേർക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News